Monday, April 7, 2008

ഉത്തരവാദിത്വം ഉള്ള രാഷ്ട്രീയം അസാധ്യമോ?

(അക്ഷരതെറ്റുകള്‍ ക്ഷമിക്കുക)

ഏറെ കേള്ക്കുന്ന പ്രയോഗം: ഉത്തരവാദിത്വ രാഷ്ട്രീയം.

നടപ്പുള്ള കാര്യമാണോ?
അല്ല.

എന്തുകൊണ്ട്?
ഇന്നു രാഷ്ട്രീയം രാഷ്ട്രീയക്കാരന്റെ സൌകര്യത്തിനു വേണ്ടി മാത്രം ഉള്ളതാകുന്നു.

പക്ഷെ ജനങ്ങള്‍ അല്ലെ ഇവരെ തിരഞ്ഞെടുക്കുന്നത്?
അതെ.

അപ്പോള്‍ രാഷ്ട്രീയ രംഗത്തെ ഉത്തരവാദിത്വം ഇല്ലായിമക്ക് വോട്ടു ചെയ്യുന്ന ജനം തന്നെ അല്ലെ ഉത്തരവാദി?
അല്ല.

കാരണം?
വോട്ടു ചെയ്യതിരിക്കുന്നതിണോ, സ്വന്തം വോട്ടു അസാധു ആക്കുന്നതിണോ (രണ്ടും ശിക്ഷ ഇല്ലാത്ത കുറ്റ കൃത്യങ്ങള്‍ !!) ഒന്നോ രണ്ടോ അതില്‍ ഏറെയോ സ്ഥാനാര്തികള്‍ മത്സരിക്കുന്നതില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നതിനോ സ്വന്തം വോട്ടവകാശം ഉപയോഗിക്കുക എന്നത് മാത്രം ആണ് ഒരു പാവം പൌരന്‍റെ അവകാശവും കടമയും കര്‍ത്തവ്യവും!

എന്ന് വച്ചാല്‍?
മത്സരിക്കുന്ന അനഭിമതനായ സ്ഥാനാര്‍ത്ഥിയെ വേണ്ട എന്ന് പറയാന്‍ ഉള്ള മിനിമം അവകാശം അവനില്ല. (സ്വാതന്ത്ര്യം കിട്ടി അരുപതാണ്ട് കഴിഞ്ഞിട്ടും!! അമ്പോ എന്തൊരു സ്വാതന്ത്ര്യം!!!)

അതിനെന്തു വേണം?
വെറും നിസ്സാരം.
ബാലെട്ട് പേപ്പറില്‍ ഒരൊറ്റ വരി കൂടി ചേര്‍ക്കണം. "മേല്‍ പറയുന്ന ഒരു സ്ഥനാര്‍തിയും ഈ സ്ഥാനത്ത് എന്നെ പ്രതിനിധാനം ചെയ്യാന്‍ യോഗ്യനല്ല". ഒരു സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ പത്തു ശതമാനം (വേണമെങ്ങില്‍ ഇതു കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം ) ഈ വരിയില്‍ ആണെങ്ങില്‍, ആ സ്ഥനാര്തികള്‍ ആരും പത്തു വര്‍ഷത്തേക്ക് ഒരു പൊതു സ്ഥാനതെക്കും മത്സരിക്കാന്‍ പാടില്ല എന്ന് നിര്‍ബന്ധമാക്കണം.

ഇങ്ങിനെ ചെയ്‌താല്‍ എന്താ ഗുണം?
സ്ഥാനര്‍ത്തി മോഹം ഉള്ള ആളുകള്‍ പക്ഷ പാതം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവും, അല്ലെങ്ങില്‍ ഒരു മണ്ഡലത്തിലെ തോന്ന്നുരു ശതമാനം ആളുകളുടെ എങ്ങിലും പ്രയോജനതിനെ പ്രവര്‍ത്തിക്കൂ. അത് ഏതായാലും ഇപ്പോഴത്തെ 'സ്വന്തം കാര്യം സിന്ദാബാദ്' ഇനെക്കാള്‍ നന്നായിരിക്കും.

ഇതൊരു അതി മോഹം ആണെന്ന് എനിക്കറിയാം. സ്വപ്നം കാണാനും മോഹിക്കാനും ഏതൊരു പൌരനും അവകാശം ഉണ്ടല്ലോ. ഞാനും എന്റെ പൌരാവകാശം നിര്‍വഹിച്ചു നിര്‍വൃതി അടങ്ജോട്ടെ.
ഈ രാഷ്ട്രീയക്കാര്‍ ഉള്ളിടത്തോളം ഇതു നടക്കാന്‍ പോകുന്നില്ല എന്ന് എനിക്കും അറിയാം. പക്ഷെ എന്നെങ്ങിലും ഒരു പോളിചെഴുത്ത് ഉണ്ടാവാതെ വയ്യല്ലോ.


കഴിയുമെങ്ങില്‍ നിങ്ങള്‍ ഈ കാര്യം നാലാളോട് പറയുക. നമ്മുടെ കുഞ്ഞുങ്ങള്‍ എന്ഗ്ഗിലും നല്ലൊരു ഭാരതത്തില്‍ ജീവിച്ചാല്‍ നല്ലതല്ലേ.

സ്വന്തം ചെങ്ങായി