Tuesday, February 26, 2008

ഈ പെട്രോളിന്റെ വിലയെ!

കുറെ നാളായി മനസില്‍ തോന്നുന്ന ഒരു കാര്യം ആണ്.

എന്തിനാ പെട്രോളിനും ഡീസലിനും ഇത്രേം വില എന്ന്.
അതോണ്ടെന്താ കൊണം ? അല്ലേല്‍ ആര്‍ക്കാ കൊണം?
ആരോട് പറയും, എങ്ങിനെ പറയും എന്നൊക്കെ ഓര്‍ത്തപ്പോഴാ ബ്ലോഗിനെ കുറിച്ചു ഓര്‍ത്തത്. എന്നാ പിന്നെ ഈ വഴിയും നാലാളോട് പറയാം എന്ന് തോന്നി.

ഞാന്‍ പല ഡ്രൈവര്‍ മാരോടും ചോദിക്കാറുണ്ട്: "നിങ്ങള്‍ വലിയ പമ്പ്‌ഇല്‍ നിന്നാണോ അതോ 'നല്ല' പമ്പ്‌ ഇല്‍ നിന്നാണോ പെട്രോള്‍ അടിക്കാന്‍ താല്പര്യപ്പെടുന്നതെന്ന്. "
എപ്പോഴും കിട്ടുന്ന ഉത്തരം ഒന്നു തന്നെ. കൊള്ളാവുന്ന പെട്രോള്‍ എവിടെ കിട്ടുമെന്നു നോക്കിയാ പെട്രോള്‍ അടിക്കാര്‍ .
അപ്പൊ പിന്നെ പെട്രോള്‍ പമ്പ്‌ ഇന്റെ വലിപ്പം കൂട്ടാന്‍ കമ്പനി കല്‍ മത്സരിക്കുന്നത് എന്തിന് ?
അതും അധികവും കമ്പനി ചിലവില്‍.
എന്താ കാര്യം? പണി നടന്നലെ ( കള്ള ) കണക്കെഴുതി കാശ് വെട്ടാന്‍ ഒക്കൂ. ഉദ്യോഗസ്ഥനും മന്ത്രിക്കും പമ്പ്‌ കാരനും ഒക്കെ.
ഇതിന് കാശ് ആര് കൊടുക്കുന്നു? പാവം നമ്മള്‍ ജനം.

എല്ലാ കമ്പനിയും കേന്ദ്ര സര്‍കാര്‍ ഇന്റെ . ( റിലയന്‍സ് ഉണ്ടെന്ന കാര്യം മറക്കുന്നില്ല. പക്ഷെ അവരുടെ വില കേന്ദ്രന്‍ അല്ലല്ലോ തിരുമാനിക്കുന്നത്! )
അപ്പൊ പിന്നെ ഇവര്‍ തമ്മില്‍ പരസ്യം ചെയ്തു കാശ് കളഞ്ഞു മത്സരിക്കുന്നത് എന്തിന്? നമ്മള്‍ ഏത് കമ്പനിയുടെ പെട്രോള്‍ അടിച്ചാലും കേന്ദ്രന്റെ കയ്യില്‍ അല്ലെ കാശ് കിട്ടുന്നത് ? പിന്നെ എന്തരിനു പരസ്യങ്ങള്??

ഇത്രേം കാലത്തിനു ഇടെല്‍ ഒരു പത്രമോ ടീവീയോ ഇതേക്കുറിച്ച് പറയാതതെന്താ?
പറഞ്ഞാല്‍ പരസ്യം കിട്ടുമോ? സ്വന്തം വയട്ട്ടത് അടിക്കാന്‍ പത്രം നടത്താനോ?

നിങ്ങള്‍ ചിന്ടിക്കൂ. പറയുന്നതില്‍ സരിയുന്ടെന്നു തോന്നുന്നെന്കില്‍ കൂടുതല്‍ ആളുകളോട് ഇക്കാര്യം പറയൂ. വല്ല മാറ്റവും ഉണ്ടാവുന്നെങ്ങില്‍ നല്ലതല്ലേ.

എന്റ്റെ പ്രിയ പമ്പ്‌ മുതാളി സുഹൃത്തുകള്‍ ക്ഷമിക്കുക. എന്റെ പോക്കെടിന്റെ കാര്യം ഞാന്‍ തന്നെ അന്യോഷിക്കനമല്ലോ.

- സ്വന്തം ചെങ്ങായി.






ഈ മുടിഞ്ഞ വിലക്ക്‌ പെട്രോള്‍ തന്നിട്ട് വാങ്ങുന്ന കാശിനു എന്ത് സംഭവിക്കുന്നു?
നോക്കാം.